അതിർത്തി തുറന്നതിന് പിന്നാലെ ​ കുവൈറ്റ് അടക്കം ​ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്ക്

  • 05/01/2021



ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ ജനിതക മാറ്റമുളള  കൊവിഡ് പശ്ചാത്തലത്തിൽ   
താൽക്കാലികമായി അടച്ചിട്ട  കുവൈറ്റിന്റെയും സൗദിയുടെയും അന്താരാഷ്ട്ര അതിർത്തി തുറന്നതിന്  പിന്നാലെ ​ഗൾഫ്  രാജ്യങ്ങളിലേക്ക് പ്രവാസികൾ വരുന്നു.     സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലേക്കാണ് വിവിധ രാജ്യങ്ങളിൽ നിന്നുമുളള പ്രവാസികൾ എത്തുന്നത്. ഇന്നലെ യുഎഇയിൽ നിന്ന്  ഈ രാജ്യങ്ങളിലേക്കു പുനരാരംഭിച്ച വിമാനങ്ങളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. 14 ദിവസം  യുഎഇയിൽ തങ്ങിയശേഷം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇവർ ‍യാത്ര തിരിച്ചത്. ദുബായ്, അബുദാബി, ഷാർജ സെക്ടറുകളിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള    ഇന്ത്യക്കാർ  ഉൾപ്പെടെയുള്ള പ്രവാസികൾ യാത്ര ചെയ്തിരുന്നു. നേരിട്ട് സൗദിയിലേക്കും കുവൈത്തിലേക്കും വിമാന സർവീസില്ലാത്ത ഇന്ത്യ   ഉൾപ്പെടെയുള്ള വിവിധ രാജ്യക്കാർ 14 ദിവസം യുഎഇയിൽ താമസിച്ചാണ്  ഈ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത്. ഇങ്ങനെ സൗദിയിലേക്കും കുവൈത്തിലേക്കും ഒമാനിലേക്കും പോകാനായി യുഎഇയിലെത്തിയ ആയിരത്തോളം പേർ അതിർത്തി അടച്ചതിനെ തുടർന്ന് കുടുങ്ങിയിരുന്നു. 

Related News