കുവൈറ്റിലെ നിരവധി വീട്ടുജോലിക്കാരുടെ റെസിഡൻസി ഓൺലൈൻ വഴി പുതുക്കി

  • 05/01/2021

കുവൈത്ത് സിറ്റി: ഓൺലൈനായി വെബ്സൈറ്റിലൂടെ റെസിഡൻസ് പുതുക്കൽ ആരംഭിച്ചതുമുതൽ 599 ഓളം വീട്ടുജോലിക്കാരുടെ റെസിഡൻസി പുതുക്കിയെന്ന്  അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന വീട്ടുജോലിക്കാരുടെ റെസിഡൻസി പെർമിറ്റ് പുതുക്കൽ തിങ്കളാഴ്ച മുതൽ 24 മണിക്കൂർ ഓൺലൈനിലേക്ക് മാറ്റിയതായി മന്ത്രാലയത്തിലെ ജനറൽ റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ് അൽ കന്ദാരി അറിയിച്ചിരുന്നു. വെബ്സൈറ്റ് ആരംഭിച്ച ആദ്യ   ദിനത്തിൽ തന്നെ 599 വീട്ടുജോലിക്കാരുടെ റെസിഡൻസ് സ്പോൺസർമാർ പുതുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News