കുവൈത്തിൽ മൂന്നിടങ്ങളിൽ എണ്ണ ശേഖരം കണ്ടെത്തി

  • 05/01/2021

കുവൈത്തിൽ മൂന്നിടങ്ങളിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി. എണ്ണ മന്ത്രിയും വൈദ്യുതി മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസ്  ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ആദ്യത്തെ എണ്ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്. അൽ-ഖാഷാനിയ വടക്കൻ മേഖലയിൽ  രണ്ടാമത്തെ എണ്ണ ശേഖരം കണ്ടെത്തിയിട്ടുണ്ട്.
ഇതൊരു വലിയ എണ്ണ ശേഖരമാണെന്നും രാജ്യത്തിന്റെ  സാമ്പത്തിക മേഖലയെ ഉയർത്തിക്കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും  മന്ത്രി വ്യക്തമാക്കി. ഈ മേഖലകളിൽ ഇതാദ്യമായാണ് ഇത്തരത്തിൽ  എണ്ണ ശേഖരം കണ്ടെത്തുന്നതെന്നും, എണ്ണ ശേഖരം കണ്ടെത്തിയിട്ടുള്ള മേഖലകളിൽ കൂടുതൽ പര്യവേക്ഷണം നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ബർഗൻ മേഖലയിലെ വടക്കുഭാഗത്തായി ട്ടാണ് മൂന്നാമത്തെ എണ്ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്. പ്രതിദിനം 2,000 ബാരലിലധികം എണ്ണ ഇവിടെ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

Related News