കുവൈറ്റിൽ നിന്നും കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സബ്സിഡി ഭക്ഷ്യവസ്തുക്കൾ പിടികൂടി

  • 05/01/2021

കുവൈറ്റിൽ നിന്നും അറബ് രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സബ്സിഡി ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഏകദേശം രണ്ട് ടൺ വരുന്ന പാലും അരിയും അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് സുലൈബിയയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒരു ട്രക്കിൽ നിന്നാണ് വ്യത്യസ്ത ബോക്സുകളിലായിട്ട്  അരിയും പാലും ഉൾപ്പെടെയുള്ള സബ്സിഡി ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ വാണിജ്യ മന്ത്രാലയത്തിലേക്ക് അയക്കുകയും സബ്സിഡി വിതരണത്തിനുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

Related News