കുവൈറ്റിൽ വീട്ടുജോലിക്കാർക്ക് സ്പോൺസർഷിപ്പ് മാറുന്നതിന് വെല്ലുവിളി

  • 05/01/2021


 കുവൈറ്റിൽ പലമേഖലകളിലും ഓൺലൈൻ ഇടപാടുകൾ വന്നതോടെ കോവിഡ്  വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കുന്നു. പല  ഇടപാടുകളും ഓൺലൈൻ വഴി ആക്കിയതിനാൽ  സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടന്ന് പ്രവാസികൾക്കും സ്വദേശികൾക്കും സൗകര്യപ്രദമാകുന്നു. എന്നാൽ ഓൺലൈൻ ഇടപാടുകൾ മുതലെടുത്ത് കുവൈറ്റിലെ വീട്ടുജോലിക്കാരെ ഒരു സ്പോൺസറുടെ കീഴിൽ തന്നെ നിർബന്ധിത ജോലിക്ക് വിധേയരാകുന്ന സ്ഥിതിഗതികൾ ഉണ്ടാകുന്നുവെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  വീട്ടുജോലിക്കാരെ അവരുടെ സമ്മതമില്ലാതെ വിസ പുതുക്കി മറ്റൊരു സ്പോൺസറിലേക്ക് പോകുന്നതിനോ കൈമാറുന്നതിനോ സ്പോൺസർമാർ തടഞ്ഞതിനെത്തുടർന്ന് വീടുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. പല വീട്ടു ജോലിക്കാരും സമാന പ്രശ്നം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഓൺലൈൻ വഴി റെസിഡൻസ് പെർമിറ്റ് പുതുക്കുന്നതിനാൽ സ്പോൺസർമാർ അവരുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുയാണെന്നാണ് വീട്ടുജോലിക്കാർ പരാതിപ്പെടുന്നത്. കോവിഡ്  പശ്ചാത്തലത്തിൽ കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം മൂലം പലരും ഒരേ വീടുകളിൽ തന്നെ നിർബന്ധിതമായി ജോലിചെയ്യാൻ പ്രാപ്തരാക്കുകയും വീട്ടുതടങ്കലിൽ അകപ്പെട്ട അവസ്ഥയാണെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ചില വീട്ടുജോലിക്കാരെ  വളരെ കുറഞ്ഞ വരുമാനത്തിന് വരെ ജോലി ചെയ്യിപ്പിക്കുന്ന സാഹചര്യം ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം വീട്ടുജോലിക്കാരുടെ സമ്മതം മൂലം റസിഡൻസ് പുതുക്കുക, വീട്ടുജോലിക്കാർ ആരുടെയും സമ്മർദത്തിന് വഴങ്ങിയിട്ടില്ലെന്ന്  ഉറപ്പുവരുത്തുക, പെർമിറ്റ് പുതുക്കുമ്പോൾ വീട്ടുജോലിക്കാരുടെ ഒപ്പ് നിർബന്ധമാക്കുക, തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News