ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി കുവൈത്തി പൗരൻ

  • 05/01/2021

സൗദി അറേബ്യയിൽ നടക്കുന്ന 41-ാമത് ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി കു​വൈ​റ്റു​കാ​ര​ൻ. മു​ൻ കു​വൈ​റ്റ്​ വി​ദ്യാ​ഭ്യാ​സ, ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ ഡോ. ​​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ് ആണ് ഉ​ച്ച​കോ​ടി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.   ബാ​ങ്ക്​ ഓ​ഫ്​ ബ​ഹ്​​റൈ​ൻ ആ​ൻ​ഡ്​ കു​വൈ​ത്ത്​ മേ​ധാ​വി, കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം, പെ​ട്രോ​ളി​യം സു​പ്രീം കൗ​ൺ​സി​ൽ ബോ​ർ​ഡ്​ അം​ഗം, ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ, കു​വൈ​ത്ത്​ ഡൈ​നാ​മി​ക്​​സ്​ ക​മ്പ​നി വൈ​സ്​ ചെ​യ​ർ​മാ​ൻ, ഗ​ൾ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി അ​സി​സ്റ്റ​ന്റ്​ വൈ​സ്​ പ്ര​സി​ഡ​ന്റ്​ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ ഡോ. ​​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്  വ​ഹി​ച്ചിട്ടുണ്ട്.  മൂന്നര വർഷത്തോളം നീണ്ട പ്രതിസന്ധിയ്ക്ക് ഒടുവിൽ  ഖത്തർ  ഉപരോധം ഔദ്യോ​ഗികമായി  അവസാനിപ്പിച്ചാണ് ഉച്ചകോടി നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉച്ചകോടിക്കായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി അറേബ്യയിലെത്തിയിട്ടുണ്ട്.

Related News