ഐക്യകരാറില്‍ ഒപ്പുവച്ച് ഖത്തർ ഉപരോധം ഔ​ദ്യോ​ഗികമായി അവസാനിപ്പിച്ചു; നിറവേറിയത് മുൻ കുവൈറ്റ് അമീറിന്റെ സ്വപ്നങ്ങൾ

  • 05/01/2021



ഐക്യകരാറില്‍ ഒപ്പുവച്ച് ഖത്തർ   ഉപരോധം ഔ​ദ്യോ​ഗികമായി അവസാനിപ്പിച്ചു. 
ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി , കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം , ഒമാനി ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹമൂദ് അല്‍ സെയ്ദ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ മൂന്നര വർഷത്തെ നീണ്ട പ്രതിസന്ധിയ്ക്ക് ഒടുവിൽ  ഖത്തർ ഉപരോധം അവസാനിപ്പിച്ചു. ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിൽ  നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്ന അന്തരിച്ച കുവൈത്ത്  അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിനെ ജിസിസി ഉച്ചകോടിയിൽ അനുസ്മരിച്ചു. അറബ് ലോകത്ത് പ്രശ്നങ്ങള്‍  പരിഹരിക്കുന്നതില്‍ മുൻകൈ എടുത്ത ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്റെ ശ്രമങ്ങളാണ് ഇന്ന് ​ഗൾഫ് പ്രതിസന്ധി അവസാനിക്കാൻ കാരണം. നിലവിലെ കുവൈറ്റ് അമീർ ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹും നിർണ്ണായക പങ്കുവഹിച്ചിരുന്നു. 
ഖത്തറും സൗദിയും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പിന്നില്‍ നയതന്ത്രങ്ങളുടെ രാജാവ് എന്നായിരുന്നു മുൻ കുവൈറ്റ് അമീർ സബാഹ് അല്‍ അഹ്മദ് അസ്സബാഹിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഏറ്റവും അധികം വേദനിച്ചിരുന്നത് ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആയിരുന്നു.

Related News