കുവൈറ്റിൽ ഡിസംബർ മാസത്തിൽ മാത്രം പരിഹരിച്ചത് വീട്ടുജോലിക്കാരുടെ 185 പരാതികൾ

  • 05/01/2021



 കഴിഞ്ഞ ഡിസംബർ മാസത്തിൽ കുവൈറ്റിലെ 185 ഗാർഹിക തൊഴിലാളികളുടെ പരാതികൾ പരിഹരിച്ചതായി പബ്ലിക് അതോറിറ്റി മാൻപവർ വക്താവ് അസീൽ മോർ അറിയിച്ചു. അതേസമയം 186 പരാതികൾ ജുഡീഷ്യറിക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് പിരിഞ്ഞു പോകാൻ അനുവദിക്കാത്തത് അടക്കമുള്ള പരാതികളാണ് ജുഡീഷ്യറിക്ക് കൈമാറിയത്. അതേസമയം ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്കുള്ള ലൈസൻസ് പുതുക്കാൻ 23 തവണ അപേക്ഷകൾ നൽകിയതായും അധികൃതർ അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ 464 റിക്രൂട്ട്മെന്റ് ഓഫീസുകൾ പബ്ലിക് മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത 1533 ഗാർഹിക തൊഴിലാളികൾ ഈ 464 ഓഫീസുകൾക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 

Related News