കുവൈറ്റിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ

  • 05/01/2021


2020ൽ  8 വർഷത്തിനിടെ ഇതാദ്യമായി  കുവൈറ്റിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളുടെ എണ്ണം വളരെ വർധിച്ചുവെന്ന് റിപ്പോർട്ട്, നിലവിൽ അതോറിറ്റിയുടെ എംപ്ലോയ്‌മെന്റ് സിസ്റ്റത്തിൽ 52.3% പേരാണ് രജിസ്റ്റർ ചെയ്തത്. എണ്ണത്തിൽ  5,091 പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) പുറത്തിറക്കിയ 2020 ലെ ദേശീയ തൊഴിൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ 6 മാസത്തിലേറെയായി ജോലികൾക്കായി കാത്തിരിക്കുന്നവരും ശമ്പളമോ പെൻഷനോ ലഭിക്കാത്ത പൗരന്മാരും അടക്കമാണ് ഇത്രയും വർധനവുണ്ടാകാൻ കാരണം.  2019ൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളു 39.8% ആയിരുന്നു, അതേസമയം സർക്കാർ മേഖലയിൽ ചേരാൻ  ആഗ്രഹം പ്രകടിപ്പിച്ചവർ വളരെ കൂടുതലായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News