കുവൈറ്റിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് വാക്സിൻ വീട്ടിൽ എത്തിക്കാൻ പ്രത്യേക സംവിധാനം

  • 05/01/2021

 കുവൈറ്റിൽ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചിരിക്കെ മുൻഗണന വിഭാഗത്തിൽപെട്ട  വീടിന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വാക്സിൻ എത്തിച്ച് നൽകാൻ പ്രത്യേക സംവിധാനമൊരുക്കി അധികൃതർ. ഇവർക്കുവേണ്ടി പ്രതിരോധ വാക്സിൻ വിതരണം ചെയ്യാൻ 20 മൊബൈൽ യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണനാ വിഭാഗത്തിൽ പെട്ട 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, ആരോഗ്യ പ്രശ്നങ്ങൾ കാരണം വാക്സിനേഷൻ കേന്ദ്രത്തിലേക്ക് വരാൻ സാധിക്കാത്തവർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സിനേഷൻ വീട്ടിൽ വച്ച് തന്നെ നൽകാൻ ആരോഗ്യ മന്ത്രാലയം അധികൃതർ തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ഡയറക്ടർ ഗദാ  ഇബ്രാഹിമാണ് മൊബൈൽ യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം   അറിയിച്ചത്. ഇത്തരത്തിൽ വാക്സിനേഷൻ ലഭ്യമാക്കാൻ രാജ്യത്തിന്റെ വിവിധ ഏരിയകളിൽ കഴിയുന്നവരുടെ കണക്കുകൾ ആരോഗ്യമന്ത്രാലയം എടുക്കുമെന്നും തുടർന്ന് വാക്സിനേഷൻ വീട്ടിലെത്തിച്ചു നൽകാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News