കുവൈറ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്സറികൾക്കെതിരെ കർശന നടപടി

  • 06/01/2021



കുവൈറ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്സറികൾക്കെതിരെ കർശന നിയമ  നടപടി സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുന്നു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന നഴ്സറികൾ രാജ്യത്ത് വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കർശന നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ രാജ്യത്ത് എല്ലാ ഗവർണറേറ്റുകളിലുമായി അഞ്ഞൂറിലേറെ സ്വകാര്യ നഴ്സറികൾ ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ നഴ്സറികളും കൃത്യമായി നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നേഴ്സറി മാനേജ്മെന്റ് അഭ്യർത്ഥനപ്രകാരം 261 നഴ്സറികളുടെ വിവരങ്ങൾ പുതുക്കിയിട്ടുണ്ടെന്നും സാമൂഹിക കാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Related News