72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രവാസികളെ ക്ഷണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി

  • 06/01/2021

ജനുവരി 26ന് 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി കുവൈറ്റിലെ ഇന്ത്യൻ എംബസി. കുവൈറ്റിലെ മുഴുവൻ ഇന്ത്യൻ പ്രവാസികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനുവരി 26 ന്   രാവിലെ 9 മുതൽ തത്സമയ ഓൺലൈൻ സ്ട്രീമിംഗ് വഴിയാണ് പരപാടി നടക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിക്കുന്നതെന്ന് എംബസി വാർത്താകുറുപ്പിലൂടെ അറിയിച്ചു.  നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് എംബസി പരിസരത്ത് പരിപാടികൾ ഉണ്ടായിരിക്കില്ല . റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രവാസികൾക്ക് പങ്കെടുക്കുന്നതിന് ലിങ്കുകൾ യഥാസമയം എംബസിയുടെ വെബ്‌സൈറ്റിലും ഇന്ത്യൻ എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പങ്കിടും.

Related News