സാൽമിയ യാച്ച് ക്ലബിൽ നിർത്തിയിട്ടിരുന്ന യാത്ര ബോട്ടിന് തീപിടിച്ചു.

  • 06/01/2021



കുവൈറ്റ് : സാൽമിയ ഏരിയയിൽ ക്ലബ് മരീനയിലെ ബോട്ട് യാർഡിൽ നിർത്തിയിട്ടിരുന്ന യാത്ര ബോട്ടിന്  തീപിടിച്ചു. സംഭവസ്ഥലത്തെത്തിയ സാൽമിയ സെന്ററിലെ അഗ്നിശമന സേനാംഗങ്ങളും മാരിടൈം ഫയർ ആൻഡ് റെസ്ക്യൂ സെന്ററും ചേർന്ന് തീ അണച്ചു. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യാഡിൽ തീപിടിച്ചുവെന്ന സന്ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ  ഓപ്പറേഷൻ റൂമിന്  ലഭിച്ച ഉടനെ അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്തെത്തിയിരുന്നു.

Related News