കുവൈറ്റ് വിദേശകാര്യ മന്ത്രിക്ക് 'കുവൈറ്റ് ഫസ്റ്റ് ക്ലാസ് മെഡൽ' നൽകി അമീർ ആദരിച്ചു

  • 06/01/2021


 കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അൽ നാസറിന്   'കുവൈറ്റ്  ഫസ്റ്റ് ക്ലാസ് മെഡൽ' നൽകി കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് ആദരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ ഖാലിദിന്റെ  സാന്നിധ്യത്തിൽ ബയാൻ പാലസിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. അറബ് രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാണ് വിദേശകാര്യ മന്ത്രിക്ക്  പ്രത്യേക ബഹുമതി നൽകി ആദരിച്ചത്. ജിസിസി രാജ്യങ്ങളുമായി കുവൈറ്റിനെ നല്ലൊരു ബന്ധം സ്ഥാപിക്കാൻ വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞിരുന്നു. അയൽരാജ്യങ്ങളുമായി സൗഹൃദ ബന്ധം സ്ഥാപിക്കാൻ വിദേശകാര്യമന്ത്രി എടുത്ത പരിശ്രമങ്ങളെ കുവൈറ്റ് അമീർ അഭിനന്ദിച്ചു.

Related News