കുവൈറ്റ് എഫ് എം റേഡിയോ സ്റ്റേഷനിൽ ഉച്ചസമയത്തെ ബാങ്ക് വിളി സമയം മാറി സംപ്രേഷണം ചെയ്ത സംഭവം; അടിയന്തര അന്വേഷണം ആരംഭിച്ചു

  • 06/01/2021

കുവൈത്ത് എഫ്എം റേഡിയോ സ്റ്റേഷനിൽ    ഉച്ചസമയത്തെ ഇന്നത്തെ (ബുധനാഴ്ച) ബാങ്ക് വിളി സമയം മാറി സംപ്രേഷണം  ചെയ്ത സംഭവത്തിൽ അധികൃതർ അടിയന്തര അന്വേഷണം ആരംഭിച്ചു. വിവര മന്ത്രാലയ വക്താവ് അൻവർ അൽ മുറാദ് ആണ് ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ ഇത്തരം തെറ്റുകൾ ഉണ്ടാകാതിരിക്കാൻ നിയമപരവും സാങ്കേതികപരവുമായ നടപടി മന്ത്രാലയം സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ്  നൽകി.

Related News