BREAKING NEWS - കുവൈറ്റ് സർക്കാർ രാജിവച്ചേക്കുമെന്ന് അഭ്യൂഹം.

  • 06/01/2021

കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭ അടുത്ത ദിവസങ്ങള്‍ക്കിടയില്‍ രാജിവെക്കാന്‍ സാധ്യതയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദിനെതിരെ മൂന്ന് എം.പിമാര്‍ കഴിഞ്ഞ ദിവസമാണ് കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയത് . പ്രമേയം അടുത്ത പാര്‍ലിമെന്‍റ് സെഷനില്‍ ചര്‍ച്ചക്ക് എടുക്കുമെന്ന് പാര്‍ലിമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം നേരത്തെ  വ്യക്തമാക്കിയിരുന്നു.അതിനിടെ  പാര്‍ലിമെന്‍റ് അംഗം അലി അൽ ഖത്താന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 37 പാര്‍ലിമെന്‍റ് അംഗങ്ങള്‍ പ്രമേയ അവതരണത്തിന് അനുകൂലമായി പ്രതികരിച്ചു.പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് കുറ്റവിചാരണക്കായി എം.പിമാര്‍ നോട്ടീസ് നല്‍കുന്നത്.  50 അംഗ  ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തിന് നിര്‍ണ്ണായക സ്വാധീനമാനുള്ളത്.

Related News