കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഐ എസുമായി ബന്ധമുള്ള കേസ്: തടവുശിക്ഷ നീട്ടി

  • 07/01/2021

കുവൈറ്റിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ തടവുശിക്ഷ ജനുവരി 20 വരെ നീട്ടി. ഡിറ്റൻഷൻ ജഡ്ജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഐസുമായി ബന്ധം സ്ഥാപിച്ചെന്നും  മാരകായുധങ്ങൾ  വീട്ടിൽ വച്ചെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ജുവൈനൽ  ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പ്രകാരം ചോദ്യംചെയ്യലിൽ പബ്ജി എന്ന ജനപ്രിയ ഗെയിം വഴിയാണ് തീവ്രവാദ സംഘടനയു മായി ബന്ധമുള്ളവരോട് കുട്ടികൾ ബന്ധപ്പെട്ടതെന്ന് വ്യക്തമാക്കുന്നു. പിന്നീട് ഒരാഴ്ചയ്ക്കുശേഷം സോഷ്യൽ മീഡിയ വഴി തീവ്രവാദ സംഘടന ബന്ധമുള്ളവരുമായി കുട്ടികൾ ബന്ധം സ്ഥാപിക്കുകയും, ഐഎസിന്റെ പ്രത്യേയ  ശാസ്ത്രത്തിലേക്ക് ഇവരെ പ്രലോഭിപ്പിക്കുമായിരുന്നു. തുടർന്ന് കുട്ടികളോട് വീടിനുള്ളിൽ ഐഎസ് പതാക വരക്കാനും, മറ്റുള്ളവരെ കൂടി റിക്രൂട്ട് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. ഇതിനുവേണ്ടി ഇവർക്കുള്ള സാമ്പത്തിക സഹായവും ഐഎസ് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടവർ നൽകിയിരുന്നതായും ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. ഇറാഖിയാണ് ഇതിന് പിന്നിലെന്നാണ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ  നിഗമനം.

Related News