അത്യാധുനിക കാലാവസ്ഥാ സംവിധാനങ്ങളൊരുക്കാനൊരുങ്ങി കുവൈറ്റ് ഏവിയേഷൻ.

  • 07/01/2021



കുവൈറ്റ് സിറ്റി: അത്യാധുനിക കാലാവസ്ഥാ സംവിധാനങ്ങളൊരുക്കാനൊരുങ്ങി കുവൈറ്റ് ഏവിയേഷൻ,  കാലാവസ്ഥയും അന്തരീക്ഷ താപനിലയും സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങളും വിവരങ്ങളും നൽകുന്നതിന് നൂതന സംവിധാനങ്ങളും ഉപകരണങ്ങളും കുവൈറ്റ് കാലാവസ്ഥ വകുപ്പിന് നൽകാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന്  റിപ്പോർട്ട്. പൊടി കാറ്റിനെ കുറിച്ചും മറ്റുള്ള കാലാവസ്ഥ പ്രശ്നങ്ങളെ കുറിച്ചും കൃത്യമായ മുന്നറിയിപ്പു നൽകുന്നതിന് വേണ്ടിയാണ് ഡിജിസിഎ ഒരു പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നത്. കുവൈറ്റ് കാലാവസ്ഥ വകുപ്പിന്റെ വികസന പ്രവർത്തനങ്ങൾക്കായി കരാർ നൽകുന്നതിന് ഡിജിസിഎ അനുമതി നൽകിയിട്ടുണ്ട്. കുവൈറ്റിലെ വിവിധ ഏരിയകളിലായി പതിനാറോളം മോണിറ്ററിംഗ് സ്റ്റേഷനുകൾ ഡിജിസി ഐയുടെ കുവൈത്ത് കാലാവസ്ഥാ വകുപ്പിന് കീഴിലുണ്ട്.

Related News