കുവൈറ്റിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം; ഇന്ത്യക്കാരി വെന്ത്‌ മരിച്ചു

  • 07/01/2021

കുവൈറ്റ് സിറ്റി: മംഗഫ് ഏരിയയിലെ ഒരു അപ്പാർട്ട്മെന്റിൽ  ഉണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരി വെന്ത്‌  മരിച്ചു. മറ്റൊരു ഇന്ത്യക്കാരിക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. തീപിടുത്തത്തിൽ  പരിക്കേറ്റ മറ്റൊരാളുടെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണ്. തീപിടിത്തത്തിന്റെ  കാരണം വ്യക്തമല്ല. അപ്പാർട്ട്മെന്റിന്  തീപിടിച്ച വിവരം ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് കെട്ടിടത്തിലെ ഗാർഡ് അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീയണച്ചു.

Related News