കുവൈറ്റിൽ വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് വിൽപ്പന: മൂന്ന് പേർ പിടിയിൽ

  • 07/01/2021

 കുവൈറ്റിൽ വ്യാജ   മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിൽപന നടത്തുന്ന മൂന്ന് പേർ പിടിയിൽ. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന രണ്ട് സ്വദേശി സ്ത്രീകളടക്കം മൂന്ന് പേരെയാണ് പിടികൂടിയത്. ഡോക്ടർമാർക്ക് പകരം ഇവർ തന്നെ സ്വന്തമായി മെഡിക്കൽ വിവരങ്ങൾ കമ്പ്യൂട്ടറുകൾ ടൈപ്പ് ചെയ്യുകയും ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും തുടർന്ന് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. അദാൻ ആശുപത്രിയിലെ ഒരു ഡോക്ടറിന്റെ  സീൽ ഉപയോഗിച്ചാണ് വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. ഈ സംഘത്തിൽപ്പെട്ട നാലാമത്തെയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.  വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് വഴി  ഇവർ എത്രത്തോളം പണം സമ്പാദിച്ചിട്ടുണ്ടെന്നും അധികൃതർ അന്വേഷിച്ചുവരികയാണ്

Related News