കുവൈറ്റിൽ പ്രവാസികൾക്ക് നൽകുന്ന സേവനങ്ങൾ വേഗത്തിലാക്കണമെന്ന് ആഭ്യന്തരമന്ത്രി

  • 07/01/2021



കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ  കീഴിലുള്ള  എല്ലാ സേവനങ്ങൾക്കുമുള്ള നടപടി ക്രമങ്ങൾ സുഗമമാക്കുന്നതിന് നൂതനമായ സംവിധാനങ്ങളുടെ ആവശ്യകത എടുത്തു  പറഞ്ഞ്  ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലാം. പ്രത്യേകിച്ചും പൗരന്മാർക്കും സ്വദേശികൾക്കും നൽകുന്ന സേവനങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാസ്പോർട്ട്, റസിഡൻസി അഫേഴ്സ് എന്നീ വകുപ്പുകളിൽ സന്ദർശനം നടത്തവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ചില വകുപ്പുകളിൽ പ്രശ്നങ്ങളും, തടസ്സങ്ങളും നേരിടുന്നുണ്ടെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സാധാരണ രീതിയിലുള്ള നടപടിക്രമങ്ങൾ ഇനി ഡിജിറ്റലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ ഉള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും കണ്ടെത്തുന്നതിന്  വേണ്ടി മന്ത്രി പര്യടനം നടത്തുന്നുണ്ട്. പാസ്പോർട്ട് മന്ത്രാലയത്തിൽ എത്തിയ ആഭ്യന്തര മന്ത്രിയെ  മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ സബയും നിരവധി  സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.

Related News