ഓർഡർ ഓഫ് കുവൈത്ത് പുരസ്കാരം ലഭിച്ച വിദേശകാര്യ മന്ത്രിക്ക് അഭിനന്ദനവുമായി ആഭ്യന്തരമന്ത്രി

  • 07/01/2021

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിയിൽ നിന്നും ‘ഓര്‍ഡര്‍ ഓഫ് കുവൈറ്റ്’ പുരസ്‌കാരം ലഭിച്ച വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബയ്ക്ക് അഭിനന്ദനവുമായി ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലേം അൽ സബാ. 
“ കുവൈറ്റും ജിസിസി യിലെ സഹോദര അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെയും സമഗ്ര സംഭാവനകളുടെയും ഫലമാണ് ഈ പുരസ്കാരമെന്ന്" ആഭ്യന്തരമന്ത്രി അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി. .
"ഞങ്ങളുടെ  മാതൃരാജ്യത്തെ സേവിക്കുന്നതിനും അതിന്റെ  ഉന്നതിക്കും  സംഭാവന നൽകാൻ ദൈവം നിങ്ങൾക്ക് വിജയം നൽകട്ടെ" എന്നും അദ്ദേഹം അഭിനന്ദന സന്ദേശത്തിൽ കുറിച്ചു.

Related News