ജാബര്‍ അല്‍-അഹ്‌മദ് ബ്രിഡ്ജിനെക്കുറിച്ച് പുറത്തുവന്ന വീഡിയോ വ്യാജമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്റ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്

  • 08/01/2021




ജാബര്‍ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബ ബ്രിഡ്ജ് പദ്ധതിയുടെ കോണ്‍ക്രീറ്റ് ഘടനയെക്കുറിച്ച് 2021 ജനുവരി 4 ന് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്റ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു.

സൈറ്റിന്റെ കോര്‍ഡിനേറ്റുകളും കോണ്‍ക്രീറ്റ് ഘടനയും പരിശോധിച്ച അതോറിറ്റി, ജാബര്‍ അല്‍-അഹ്‌മദ് ബ്രിഡ്ജ് പ്രോജക്ടിനെതിരായ പ്രചരണമാണെന്ന് കണ്ടെത്തി.

റോഡുകള്‍ക്കും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിനുമുള്ള പബ്ലിക് അതോറിറ്റി, കടല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ലൈറ്റുകളും മുന്നറിയിപ്പ് സിഗ്നനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്റ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് അത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി അറിയിച്ചു. പാലത്തിന്റെ കോണ്‍ക്രീറ്റ് ഘടന ശരിയെല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ പറയുന്നത്.

Related News