കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് അധികൃതർ

  • 08/01/2021

 കുവൈറ്റിൽ 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ താഴെയുള്ളവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.  60 വയസ്സ് മുകളിലുള്ളവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ പുനപരിശോധന ഉണ്ടാകില്ലെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ജനുവരി ഒന്നു മുതൽ തന്നെ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം ജനുവരി 12 മുതൽ പുതിയ ഓൺലൈൻ സംവിധാനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയ ഓൺലൈൻ സിസ്റ്റം ആരംഭിച്ച പശ്ചാത്തലത്തിൽ കമ്പനികളുടെ ഔദ്യോഗിക പ്രതിനിധികൾ അവരുടെ ഒപ്പുകൾ ഓൺലൈനായി ജനുവരി 12ന് മുമ്പ് തന്നെ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Related News