കുവൈറ്റിൽ ഇന്ന് രണ്ട് കോവിഡ് മരണം കൂടി; പുതുതായി രോഗം സ്ഥിരീകരിച്ചത് 495 പേർക്ക്

  • 08/01/2021



 കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേർ  കൂടി രാജ്യത്ത്  കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 495 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,53,473ഉം, ആകെ മരണസംഖ്യ 940 ഉം, ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 244 പേർ കോവിഡിൽ  നിന്നും രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,48,483 ആയി. നിലവിൽ 54 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. 4050 പേർ നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.  11,597 പുതിയ ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 13,11,631 ആയി.

Related News