അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ നിയത്രിക്കാനൊരുങ്ങി മന്ത്രാലയം .

  • 08/01/2021

കുവൈറ്റ് സിറ്റി; കാറുകളിൽ നിന്നുണ്ടാകുന്ന ശബ്ദ മലിനീകരണം തടയാൻ കർശന നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയം. കാറുകളിലും മറ്റ് വാഹനങ്ങളിലും ശബ്ദമലിനീകരണത്തിന് ഇടയാക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച് നൽകുന്ന ഷോപ്പുകൾക്കും ഗ്യാരേജുകൾക്കുമെതിരെ 57 മുന്നറിയിപ്പുകൾ (വാണിം​ഗ്) നൽകിയതായി ആഭ്യന്തരമന്ത്രാലയത്തി അണ്ടർ സെക്രട്ടറി എ ലഫ്റ്റനന്റ ജനറൽ ഇസ്സാം അൽ നഹാം അറിയിച്ചു. ഡ്രൈവിംഗ് സമയത്ത് ശബ്ദമലിനീകരണവും മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ കാറുകളിൽ ഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യമന്ത്രാലയവുമായി സഹകരിച്ചാണ് ആഭ്യന്തരമന്ത്രാലയം ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന നിയമലംഘകരെ പിടികൂടാനും പിഴ ചുമത്താനും അന്വേഷണം തുടരുമെന്ന് ട്രാഫിക് വകുപ്പും വ്യക്തമാക്കുന്നു.

Related News