അറബ് രാജ്യങ്ങളിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ കുവൈറ്റ് പാസ്പോർട്ടിന് രണ്ടാംസ്ഥാനം

  • 08/01/2021



 അറബ് രാഷ്ട്രങ്ങളിൽ യുഎഇ കഴിഞ്ഞാൽ ഏറ്റവും ശക്തമായ പാസ്പോർട്ട് കുവൈറ്റിന്റേത്. ഹെൻലി ഇൻഡക്സിന്റെ റിപ്പോർട്ട് പ്രകാരമാണ് കുവൈറ്റ് പാസ്പോർട്ട് രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം ലോകത്ത് 55 സ്ഥാനമാണ് കുവൈറ്റ് പാസ്പോർട്ടിനുള്ളത്. സഞ്ചാരസ്വാതന്ത്ര്യം, വിസയില്ലാതെ പാസ്പോർട്ട് ഉടമയ്ക്ക് ഏതൊക്കെ രാജ്യങ്ങളിൽ സന്ദർശിക്കാം എന്നിവ കണക്കിലെടുത്താണ് പാസ്പോർട്ട് റാങ്കിം​ഗ് നിർണയിക്കുന്നത്. 2021 ലെ കണക്കുപ്രകാരം 96 രാജ്യങ്ങളിൽ കുവൈറ്റ് പാസ്പോർട്ടുള്ളയാൾക്ക് യാത്ര ചെയ്യാൻ സാധിക്കും. 2020 ഇത് 95 ആയിരുന്നു. ലോകത്ത് തന്നെ  ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പാസ്പോർട്ട് ജപ്പാന്റേതാണ്.  ഏകദേശം 191 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ജപ്പാൻ പാസ്പോർട്ട് ഉള്ളവർക്ക് യാത്ര ചെയ്യാൻ സാധിക്കും. ലോകത്തെ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സിംഗപ്പൂർ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ്.  മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് ജർമനിയുടെ പാസ്പോർട്ട് ആണ്. 

Related News