കുവൈറ്റിൽ സുപ്രധാന കേസുകളുടെ ഫയലുകളും ഫോട്ടോഗ്രാഫുകളും ചോർത്തി വിൽക്കുന്ന 4 പേർ അറസ്റ്റിൽ

  • 08/01/2021



കുവൈറ്റ് സിറ്റി: കോടതികളിലെ സുപ്രധാന കേസുകളുടെ ഫയലുകളും ഫോട്ടോഗ്രാഫുകളും ചോർത്തി വിൽക്കുന്ന 4 അറബ് വംശജർ പിടിയിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് കോടതി തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ ഫയലുകളും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ പണത്തിനുവേണ്ടി വിൽക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തത്. അഭിഭാഷകരുടെ പ്രതിനിധികളുടെ കൂടെ ജോലിചെയ്യുന്നവരാണ് ഇവരെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. അധികൃതർ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റി കൈമാറിയിട്ടുണ്ട്

Related News