2020 ൽ കുവൈറ്റിൽ ട്രാഫിക് വാഹനാപകട മരണ നിരക്കിൽ ഗണ്യമായ കുറവ്

  • 09/01/2021



2020 ൽ കുവൈറ്റിൽ ട്രാഫിക് വാഹനാപകടത്തിൽ മരിച്ചത് 352 പേർ. 2019 കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവുണ്ടായതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻ സെക്ടറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ വർഷം രാജ്യം കൊറോണ വൈറസിനെ നേരിടുകയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. ഭാഗികവും പൂർണമായും നടപ്പിലാക്കിയ കർഫ്യു  ട്രാഫിക് അപകടങ്ങൾ, അതുമായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കാൻ സഹായകമായി.

2020 ൽ 531,615 ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകളാണ് നടന്നത്. ഇതിൽ 311,039 ലൈസൻസുകൾ ഓൺലൈൻ സേവനത്തിലൂടെ പൂർത്തീകരിച്ചുവെന്നും ആറ് ഗവർണറേറ്റുകളിലെ ട്രാഫിക് വകുപ്പുകളിലെ ഡ്രൈവിംഗ് ലൈസൻസ് വിഭാഗങ്ങൾ വഴി 202,576 ലൈസൻസുകൾ ലഭിച്ചതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെ, ഡ്രൈവിംഗ് ലൈസൻസ് ഇടപാടുകളിൽ പുതുക്കൽ, കേടുപാടുകൾക്കുള്ള അലവൻസ്, നഷ്ട അലവൻസ് എന്നിവ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 10 ഞായറാഴ്ച മുതൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന ആരംഭിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സാങ്കേതിക പരിശോധന വകുപ്പ് അറിയിച്ചതായി ട്രാഫിക് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. കൊറോണ വൈറസിന്റെ ഭീഷണി മൂലം എഴുമാസത്തെ ഇടവേളയ്ക്ക്  ശേഷമാണ് വീണ്ടും ആരംഭിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സാങ്കേതിക പരിശോധന വകുപ്പിലെ ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കായാണിത്. ഇതിനായി പ്രത്യേക സാങ്കേതിക പരിശോധന വകുപ്പുകൾക്ക് പുറമേ,ആറ് ഗവർണറേറ്റുകളെയും നിയോഗിച്ചിട്ടുണ്ട്.

പുതിയ ഇൻഷുറൻസ് പേപ്പറുകൾ ലഭിച്ച ശേഷം വാഹന പരിശോധന ഇടപാടുകളുടെ പ്രവർത്തനങ്ങൾ   ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News