കുവൈറ്റിൽ ഒരു ദശലക്ഷം സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ വിതരണം ചെയ്യുന്നതിന് പുതിയ കരാർ

  • 09/01/2021

കുവൈറ്റ് സിറ്റി;   ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് ഒരു ദശലക്ഷം സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ വിതരണം ചെയ്യുന്നതിനായി ഒരു കമ്പനിയുമായി കരാർ ഒപ്പിട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  പുതിയ ഡ്രൈവിംഗ് ലൈസൻസുകൾക്ക് വേണ്ടിയുളള ട്രാഫിക് ഡിപ്പാർട്ട്മെന്റിനായുളള പ്രത്യേക അച്ചടി സാമഗ്രികൾ ഉൾപ്പെടെ 1.7 ദശലക്ഷം 
ദിനാറിന് കരാർ  നൽകണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകി. കരാറിന്  അംഗീകാരം ലഭിക്കുന്നതിന് പരമാവധി 90 ദിവസമാകുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾക്ക് നിരവധി സവിശേഷതകളുണ്ടെന്നും ലോകത്ത് തന്നെ ഏറ്റവും പുതിയതാണെന്നും അധികൃതർ വ്യക്തമാക്കി. 

Related News