കുവൈറ്റിൽനിന്നും ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ പിസിആർ ടെസ്റ്റ്‌ നിർബന്ധം

  • 09/01/2021




ചൈനയടക്കം ചില  ഏഷ്യൻ രാജ്യങ്ങളിലേക്ക്  കുവൈറ്റിൽ വരുന്നവർക്ക് പിസിആർ ടെസ്റ്റ്‌ നിർബന്ധമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കുവൈത്തിൽ നിന്നുള്ള  യാത്രക്കാർ പൗരന്മാരായാലും പ്രവാസികളായാലും 48 മണിക്കൂർ മുൻപുള്ള  പിസിആർ ടെസ്റ്റ് നടത്തിയിരിക്കണമെന്ന്  ആദ്യോഗികമായി കുവൈത്തിനെ അറിയിച്ചതായി DGCA  അറിയിച്ചു.  

യാത്ര ചെയ്യുന്ന വ്യക്തിക്ക്  വൈറസ് ബാധിച്ചിട്ടുണ്ടോയെന്നും, വ്യക്തിക്ക് മുമ്പ് വൈറസ് ബാധിച്ചിട്ടുണ്ടോയെന്നും അതിൽ നിന്ന് കരകയറിയിട്ടുണ്ടോയെന്നും പരിശോധിക്കാനുള്ള രോഗപ്രതിരോധ പരിശോധനയാണ് (immunological examination) മറ്റൊരു പരിശോധന,  കൂടാതെ, വൈറസിനെതിരെ വാക്സിനേഷൻ നടത്തിയെന്ന് കാണിക്കാൻ യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Related News