കുവൈറ്റ് സർക്കാർ രാജിയിലേക്കോ ; ഭിന്നത രൂക്ഷമാകുന്നു

  • 09/01/2021



 കുവൈറ്റിൽ പുതിയ സർക്കാരും പാർലമെന്റിലെ എംപിമാരും തമ്മിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. ഉപപ്രധാനമന്ത്രി അനസ് അൽ സാല പദവിയിൽ തുടരുന്ന പശ്ചാത്തലത്തിലാണ് ഭൂരിഭാഗം എംപിമാരും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ പ്രശ്ന ബാധിതരായ മന്ത്രിമാരെ സർക്കാർ മാറ്റിയില്ലെങ്കിൽ രാജിവെപ്പിക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദിനെതിരെ മൂന്ന് എം.പിമാര്‍ നേരത്തെ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയിരുന്നു . പ്രമേയം അടുത്ത പാര്‍ലിമെന്‍റ് സെഷനില്‍ ചര്‍ച്ചക്ക് എടുക്കുമെന്ന് പാര്‍ലിമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം നേരത്തെ  വ്യക്തമാക്കിയിരുന്നു. അതിനിടെ  പാര്‍ലിമെന്‍റ് അംഗം അലി അൽ ഖത്താന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍  50 അംഗ  ദേശീയ അസംബ്ലിയില്‍ 37 പാര്‍ലിമെന്‍റ് അംഗങ്ങള്‍ പ്രമേയ അവതരണത്തിന് അനുകൂലമായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്ര​തി​പ​ക്ഷ എം.​പി​മാ​ർ​ക്ക്​ ശ​ക്​​തി​യു​ള്ള നി​ല​വി​ലെ പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ൽ ഏ​റ​ക്കാ​ലം സ​ഹ​ക​രി​ച്ച്​ മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നാണ് സൂചന. കുവൈത്ത് മന്ത്രിസഭ അടുത്ത ദിവസങ്ങള്‍ക്കിടയില്‍ രാജിവെക്കാന്‍ സാധ്യതയെന്ന് പ്രാദേശിക പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related News