കുവൈറ്റ് നാവിക സേനയുടെ പ്രവർത്തനം വളരെ മികച്ചത്; പ്രതിരോധമന്ത്രി ഷെയ്ഖ് ഹമദ് അൽ അലി മുഹമ്മദ് അൽ അഹ്മദ് നാവിക താവളം സന്ദർശിച്ചു

  • 09/01/2021

കുവൈറ്റ് സിറ്റി;  ഉപപ്രധാനമന്ത്രിയും  പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് അൽ അലി മുഹമ്മദ് അൽ അഹ്മദ് നാവിക താവളം സന്ദർശിച്ചു.  കരസേനാ മേധാവി, ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ സലേ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്, ലെഫ്റ്റനന്റ് ജനറൽ ഫഹദ് അൽ-നാസർ എന്നിവരും സന്ദർശന വേളയിൽ ഉണ്ടായിരുന്നു. നാവികസേനയുടെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ അൽ അലതിയുടെ പ്രസംഗത്തോടെയാണ് സന്ദർശനം ആരംഭിച്ചത്. ഉപപ്രധാനമന്ത്രിയെയും സന്ദർശന വേളയിൽ പങ്കെടുത്തവരെയും അദ്ദേഹം സ്വാഗതം ചെയ്തു. പിന്നീട് നാവിക സേനാം​ഗങ്ങൾ നടത്തുന്ന സുരക്ഷാ പ്രവർത്തനങ്ങളെ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് അൽ അലി മുഹമ്മദ് അൽ അഹ്മദ് അഭിനന്ദിച്ചു.  തീരദേശത്തിന്റെ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ നാവിക സേനയുടെ പരിശ്രമവും അദ്ദേഹം എടുത്ത് പറഞ്ഞു. 

Related News