ബിൽഗേറ്റ്സിന്റെ മകളും കുവൈറ്റ് പ്രവാസിയുടെ മകനും തമ്മിൽ വിവാഹിതരാകുന്നു

  • 10/01/2021



ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സും കുവൈറ്റിൽ വളർന്നുവന്ന ഈജിപ്ഷ്യൻ സ്വദേശി നയേൽ നാസറുമായി വിവാഹനിശ്ചയം നടത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ നയേല്‍ നാസറിനേയാണ് ജെന്നിഫര്‍ വിവാഹം കഴിക്കുന്നത്. ഇക്കാര്യം അറിയിച്ച് ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. 

ഈജിപ്തില്‍ നിന്നുള്ള കോടീശ്വരന്‍ നയേലിനൊപ്പമുള്ള ചിത്രം സഹിതമാണ് ജെന്നിഫര്‍ പോസ്റ്റ് ചെയ്തത്. '' നയേല്‍ നാസര്‍, നീ സമാനതകളില്ലാത്ത മനുഷ്യനാണ്. സ്‌നേഹിച്ചും പഠിച്ചും കളിച്ചുമൊക്കെ ഇനിയുള്ള ജീവിതം ഒന്നിച്ചു തുഴയാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ” ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു.   കുവൈറ്റിൽ നാസറിന്റെ മാതാപിതാക്കൾ ആർക്കിടെക്ചർ ഇന്റീരിയർ ഡിസൈൻ കമ്പനി പ്രവർത്തിപ്പിക്കുന്നതിനാൽ ഇവിടെയാണ് നാസർ വളർന്നുവന്നത്.  ഇരുപത്തിയൊമ്പതുകാരനായ നാസര്‍ കുതിരസവാരിക്കാരനുമാണ്, ജെന്നിഫറും കുതിരസവാരി ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ന്യൂയോര്‍ക്കിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജെന്നിഫര്‍ നിരവധി പ്രൊഫഷണല്‍ കുതിരസവാരിയിലും പങ്കെടുത്തിട്ടുണ്ട്.



Related News