കുവൈറ്റിൽ നിന്ന് കുഴിച്ചിട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി

  • 10/01/2021


കുവൈറ്റ് സിറ്റി; ഖൈത്താൻ റസിഡൻഷ്യൽ ഏരിയയിൽ നിന്നും വെടിയുണ്ടകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പൊതുമരാമത്ത് മന്ത്രാലയത്തിലെ കോൺട്രാക്ടർ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ സേന സംഭവസ്ഥലത്തെത്തി വെടിയുണ്ടകൾ പിടിച്ചെടുത്തു. ഖൈത്താൻ ഏരിയയിൽ പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയതെന്ന് കോൺട്രാക്ടർ ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപ്പറേഷൻ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ സുരക്ഷാസേന വെടിയുണ്ടകൾ പിടിച്ചെടുക്കുകയും കൂടുതൽ അന്വേഷണത്തിന് ഫോറൻസിക് വിഭാഗത്തിലേക്ക് കൈമാറുകയും ചെയ്തു.

Related News