കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട ബാച്ച് കുവൈറ്റിൽ ഈ ആഴ്ച എത്തും; പ്രവാസികൾക്ക് ഉടൻ ലഭ്യമാക്കും

  • 10/01/2021



കുവൈറ്റ് സിറ്റി; കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട ബാച്ച് കുവൈറ്റിൽ ഈ ആഴ്ച എത്തുമെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഷെയ്ഖ് ബേസിൽ അൽ സബ അറിയിച്ചപ.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ സ്വദേശികൾക്കും പ്രവാസികൾക്കും വേണ്ടി വരും മാസങ്ങളിൽ കൂടുതൽ ഡോസ് വാക്സിൻ രാജ്യത്ത് എത്തിക്കുമെന്നും എല്ലാവർക്കും വാക്സിൻ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ 23നാണ് കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ വാക്സിൻ ഫൈസറിന്റെ ആദ്യഘട്ട ബാച്ച് കുവൈറ്റിൽ എത്തിയത്. തുടർന്ന് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഡിസംബർ 24ന് ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, വിട്ടുമാറാത്ത രോഗമുള്ളവർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് വാക്സിൻ വിതരണം ചെയ്തിരുന്നത്.

Related News