കുവൈറ്റിൽ എല്ലാ വാഹനങ്ങളുടെയും സാങ്കേതിക പരിശോധന ഇന്നു മുതൽ ആരംഭിച്ചു

  • 10/01/2021

 കുവൈറ്റിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച എല്ലാവിധ വാഹനങ്ങളുടെയും സാങ്കേതിക പരിശോധന ഇന്നുമുതൽ പുനരാരംഭിച്ചതായി  ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശപ്രകാരം മാർച്ച് 10 മുതൽ കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന നിർത്തിവച്ചിരുന്നു. കാലതാമസമുണ്ടായതുമൂലമുള്ള പിഴ  അടക്കേണ്ട കാലാവധി അവസാനിച്ചെന്നും അധികൃതർ വ്യക്തമാക്കി. ഇന്നുമുതൽ സാധാരണ രീതിയിൽ തന്നെ സാങ്കേതിക പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 5.30 ലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസൻസുകൾ 2020ൽ മാത്രം അനുവദിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതിൽ മൂന്നു ലക്ഷത്തിലധികം ഡ്രൈവിംഗ് ലൈസൻസുകൾ  ഇലക്ട്രോണിക് പ്ലാറ്റുഫോമിലൂടെയാണ്  അനുവദിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News