ലോകാരോഗ്യ സംഘടന തയാറാക്കിയ ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാക്കുമില്ല

  • 10/01/2021



ഡൽഹി: ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യയെ നീല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീരിനും ലഡാക്കിനും തവിട്ട് നിറമാണ് നൽകിയിരിക്കുന്നത്. കൂടാതെ തർക്ക പ്രദേശമായ അക്സായ് ചിൻ ചൈനയുടെ ഭാഗമാക്കി തവിട്ടിൽ നീല വരകളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഭൂപടത്തിലാണ് ഇന്ത്യൻ പ്രദേശങ്ങളെ പ്രകോപനകരമായ രീതിയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഈ പ്രവൃത്തിക്ക് പിന്നിൽ ചൈനയാണെന്നും ചൈനയുടെ പണം വാങ്ങി പ്രവർത്തിക്കുന്ന ഒരു കടലാസ് സംഘടനയായി ലോകാരോഗ്യ സംഘടന തരം താഴ്ന്നുവെന്നും വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൈനയ്ക്കും പാകിസ്ഥാനും ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ആത്മസംതൃപ്തി നേടുന്ന നികൃഷ്ടമായ മാനസികാവസ്ഥയാണെന്ന് ലണ്ടനിലെ ഇന്ത്യൻ വംശജരുടെ പ്രതിനിധി നന്ദിനി സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ മുഖ്യ പങ്ക് വഹിക്കുകയും വാക്സിൻ വിതരണത്തിന് തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്ന ഇന്ത്യക്കെതിരായ ലോകാരോഗ്യ സംഘടനയുടെ നീക്കം അപലപനീയമാണെന്നാണ് വിലയിരുത്തൽ.

Related News