കുവൈറ്റിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം

  • 10/01/2021

കുവൈറ്റിലെ ഗവൺമെന്റ് മേഖലകളിലെ എല്ലാ കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റിലും  100% സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സിവിൽ സർവീസ് കമ്മീഷൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ ഗവൺമെന്റ് ഏജൻസികളുമായി സി എസ്സി ചർച്ച നടത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിന് മുമ്പേ തന്നെ സ്വദേശിവൽക്കരണ ത്തിന് ഒരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു. അടുത്ത ഏപ്രിൽ മാസം തുടങ്ങാനിരിക്കുന്ന സാമ്പത്തികവർഷത്തിൽ പിരിച്ചുവിടാനുള്ള പ്രവാസികളുടെ പേരുവിവരങ്ങൾ സി എസ്സി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ മന്ത്രിസഭക്ക് സിഎസ് സി സമർപ്പിച്ചിട്ടുണ്ട്.

Related News