കുവൈറ്റിൽ മാൻപവർ അതോറിറ്റി നൽകുന്ന വർക്ക് പെർമിറ്റിനുളള ഫീസ് പുതുക്കി പ്രഖ്യാപിച്ചു

  • 10/01/2021



കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പിഎഎം) നൽകുന്ന സേവനങ്ങൾക്കുളള ഫീസുകളുടെ  ഒരു പുതിയ പട്ടിക പുറത്തിറക്കി. വാണിജ്യ വ്യവസായ മന്ത്രിയും സാമ്പത്തിക കാര്യ സഹമന്ത്രിയുമായ ഫൈസൽ അൽ മെദ്‌ലെജിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പുതിയ ഫീസുകളുടെ പട്ടിക പുറത്തിറക്കിയത്.  പുതിയ സർക്കാരിലെ മന്ത്രിമാരുടെ തീരുമാനം നിരവധി സേവനങ്ങൾക്ക് ഫീസ് ചുമത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു 

1 -  ഒരു എം‌പ്ലോയർ ഫയലിനായി ഒപ്പടക്കമുളള അംഗീകാര സർട്ടിഫിക്കറ്റ് നൽകുന്നതിന് 5 ദിനാർ ഫീസ് നൽകേണ്ടി വരും.

2 - ഗൾഫ് സഹകരണ കൗൺസിലിലെ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിവർഷം 10 ദിനാർ ഈടാക്കും.

3 - ഗൾഫ് സഹകരണ കൗൺസിലിലെ പൗരന്മാർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പ്രതിവർഷം 10 ദിനാർ ഈടാക്കും.

4- ബിദൂനികൾക്കായി വർക്ക് പെർമിറ്റ് നൽകുന്നതിന് പ്രതിവർഷം  10 ദിനാറാണ് ഫീസ്.

5 - ബിദൂനികൾക്കുള്ള വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പ്രതിവർഷം 10 ദിനാറാണ് ഫീസ്.

6- ഒരു തൊഴിലാളിക്കായി സ്റ്റാറ്റസ് സ്റ്റേറ്റ്മെന്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 1 ദിനാർ ഫീസ്  ഈടാക്കും 

Related News