കരുണയുടെ കൈകൾ ഉയർത്തി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ; ഫലസ്ഥീനിലേക്ക് രണ്ട് ആംബുലൻസുകൾ അയച്ചു

  • 10/01/2021

ലോകരാജ്യങ്ങൾക്ക് മാതൃയാക്കാനാകുന്ന കാരുണ്യ പ്രവർത്തനവുമായി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി. രോ​ഗികളെ സഹായിക്കാൻ പലസ്തീൻ റെഡ് ക്രസന്റിനായി (കെആർ‌സി‌എസ്)  രണ്ട് ആംബുലൻസുകൾ കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സംഭാവന ചെയ്തു. മാനുഷിക പരി​ഗണനയിൽ  ഇരുപക്ഷവും തമ്മിലുള്ള നിരന്തരമായ സഹകരണത്തിന്റെ ഭാ​ഗമായാണ്  സംഭാവനയെന്ന്  കെ‌ആർ‌സി‌എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ പറഞ്ഞു. ഈ സംഭാവന നിരവധി ജീവൻ രക്ഷിക്കുമെന്നും ഫലസ്ഥീൻ റെഡ് ക്രസന്റ് വഴി രോഗികളെ എത്തിക്കുന്നതിന് ആശുപത്രികളുടെ ആംബുലൻസുകളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാനുഷിക, ആരോഗ്യം, വിദ്യാഭ്യാസ പദ്ധതികൾ എന്നിവയ്ക്ക് കെആർ‌സി‌എസിന്റെ പിന്തുണ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഫലസ്തീൻ ജനതയുടെ നിർദ്ധനരായ കുടുംബങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News