താൽക്കാലികമായി അടച്ചിട്ട കുവൈറ്റ് വിമാനത്താവളം തുറന്നു പ്രവർത്തനം ആരംഭിച്ചതിനുശേഷം സർവീസ് നടത്തിയത് 556 വിമാനങ്ങൾ

  • 11/01/2021


 കുവൈറ്റ് സിറ്റി: പുതിയ ജനിതക മാറ്റം സംഭവിച്ച കോവിഡ്  വൈറസ് ബ്രിട്ടനിൽ കണ്ടെത്തിയതിനെത്തുടർന്ന്  ആരോഗ്യ അധികൃതരുടെ മുൻകരുതലിന്റെ  ഭാഗമായി അടച്ചിട്ട കുവൈറ്റ് അന്താരാഷ്ട്രവിമാനത്താവളം തുറന്ന്  പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം ഇതുവരെ സർവീസ് നടത്തിയത് 556 വിമാനങ്ങൾ. ജനുവരി 2 മുതൽ 9 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയും വിമാനങ്ങൾ സർവീസ് നടത്തിയത്.254 വിമാനങ്ങൾ കുവൈറ്റിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് പുറപ്പെടുകയും, 272 വിമാനങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയും ചെയ്തു. ദുബായ്, ദോഹ, ഇസ്തംബൂൾ, ലണ്ടൻ, റിയാദ്, ബഹ്റൈൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയത്. കർശന കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം പുരോഗമിക്കുന്നത്. പി സി ആർ പരിശോധന ഉൾപ്പെടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. അതിതീവ്ര വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കർശന പ്രോട്ടോക്കോൾ പാലിച്ച് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കാൻ വിധേയമായത്.

Related News