ലോകത്തെ മികച്ച നഗരങ്ങളിൽ കുവൈറ്റിന് 86 ആം സ്ഥാനം; ഗൾഫ് രാജ്യങ്ങളിൽ അവസാനത്തേതും

  • 11/01/2021

കുവൈറ്റ് സിറ്റി: 2021 ലെ കണക്കുപ്രകാരം ലോകത്തെ 100 മികച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് 86 ആം  സ്ഥാനം. അറബ് രാജ്യങ്ങളിലൂടെ കണക്കുപ്രകാരം ഏറ്റവും അവസാനത്തെ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ദുബായ് ലോകത്ത് ആറാമതും ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതുമാണ്. അബുദാബി ലോകത്തെ പതിനഞ്ചാം സ്ഥാനത്തും ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ്.  കാലാവസ്ഥ, സുരക്ഷ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, കോവിഡ് കേസുകളുടെ എണ്ണം, വിമാനത്താവളത്തിലെ സൗകര്യങ്ങൾ, സംസ്കാരം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ഇന്റർനെറ്റ്, അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ, ഭക്ഷണ നിലവാരം,  ഷോപ്പിങ് വിപണി തുടങ്ങി നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ് മികച്ച നഗരങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്. ലണ്ടൻ, ന്യൂയോർക്ക്, പാരീസ് എന്നിവയാണ് 2021 ലെ മികച്ച നഗരങ്ങൾ. 2021 ലെ ലോകത്തെ മികച്ച നഗരങ്ങളിൽ കണ്ടെത്തുന്നതിനുള്ള bestcities.org സംഘടിപ്പിച്ച സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 

Related News