കുവൈറ്റിൽ 140 ബാരൽ അനധികൃത മദ്യവുമായി പ്രവാസികൾ അറസ്റ്റിൽ

  • 11/01/2021


 കുവൈറ്റ് സിറ്റി: സുബിയ ഏരിയയിലെ പ്രാദേശിക മദ്യ ഫാക്ടറിയിൽ നിന്നും 140 ബാരൽ അനധികൃത മദ്യം പിടിച്ചെടുത്തു.ഒരു കൂട്ടം നേപ്പാളി തൊഴിലാളികൾ നടത്തിയ മദ്യ ഫാക്ടറിയിൽ നിന്നുമാണ് അനധികൃത മദ്യം പിടിച്ചെടുത്തത്. ഫാക്ടറിയുടെ പരിസരത്ത് ദുർഗന്ധം വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഫാക്ടറിയിൽ പരിശോധന നടത്തുകയും അനധികൃത മദ്യം പിടിച്ചെടുക്കുകയും ചെയ്തു.  സുരക്ഷാ ഉദ്യോഗസ്ഥർ തൊഴിലാളികളുടെ ഐഡന്റിറ്റി പരിശോധിച്ചപ്പോൾ ഇവർ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരാണെന്നും കണ്ടെത്തി. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്.

Related News