കുവൈറ്റിൽ പ്ലാസ്മ തെറാപ്പി വഴി കോവിഡിൽ നിന്നും അതിവേഗ രോഗമുക്തി നേടുന്നു

  • 11/01/2021

കുവൈറ്റിൽ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പ്ലാസ്മ തെറാപ്പി പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്ലാസ്മ ചികിത്സാ സമിതി തലവൻ സുന്ദസ് അൽ ശരീദ. രാജ്യത്തെ 368 കോവിഡ്  ബാധിതരിൽ നടത്തിയ പരീക്ഷണത്തിന്റെ  അടിസ്ഥാനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിൽ നിന്നും അധിവേഗ രോഗമുക്തി നേടാനും, മരണ നിരക്ക് കുറയ്ക്കാനും പ്ലാസ്മ തെറാപ്പി സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഫാസ്റ്റ് തെറാപ്പിയിലൂടെ 50 ശതമാനത്തോളം പേർക്ക് അതിവേഗം രോഗമുക്തി നേടാനായെന്നാണ് അവർ വ്യക്തമാക്കുന്നത്. അതേസമയം 27 ശതമാനം കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. രാജ്യത്ത്  കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന 30 ശതമാനത്തോളം പേർക്ക്  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Related News