കുവൈറ്റ് ഫൈൻഡർ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ അവതരിപ്പിച്ച്‌ അധികൃതർ

  • 11/01/2021

കുവൈറ്റ് ഫൈൻഡർ ആപ്ലിക്കേഷന്റെ  പുതിയ വേർഷൻ അവതരിപ്പിച്ച്  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. സ്മാർട്ട് ഡിവൈസുകളിലും  കമ്പ്യൂട്ടറുകളിലും സപ്പോർട്ട് ചെയ്യുന്ന തരത്തിൽ പുതിയ ഫീച്ചേഴ്സും  സവിശേഷതകളും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ആപ്ലിക്കേഷൻ പതിപ്പ് അവതരിപ്പിച്ചത്.അതോറിറ്റി ഡയറക്ടർ ജനറൽ മുസീദ് അൽ അസൂസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ വർധിച്ചുവരുന്ന അപേക്ഷകളും ആവശ്യങ്ങളും പരിഗണിച്ചാണ്  ആപ്ലിക്കേഷന്റെ  പുതിയ വേർഷൻ പുറത്തിറക്കിയത്. ആധുനിക പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിച്ചിട്ടാണ് ആപ്ലിക്കേഷൻ നവീകരിച്ചത്. അതുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ സുഗമമായ രീതിയിൽ തന്നെ ആപ്ലിക്കേഷൻ. പുതിയ വേർഷൻ കുവൈറ്റ് ഫൈൻഡ് ആപ്ലിക്കേഷൻ മറ്റുള്ള ആപ്ലിക്കേഷനെ  ബന്ധിപ്പിക്കുന്ന തരത്തിലുള്ള വിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനിലേക്ക് ലിങ്ക് ചെയ്യാൻ ഇപ്പോൾ പുതിയ വേർഷനിൽ നിന്ന് സാധിക്കും. ജനങ്ങൾക്ക് കുവൈത്തിലെ സ്ഥലങ്ങളും പ്രധാനപ്പെട്ട ഏരിയകളും തിരയാനും അതിന്റെ ദിശ കണ്ടെത്താനും ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് കുവൈറ്റ് ഫൈൻഡർ അപ്ലിക്കേഷൻ. 2013ലാണ് പിഎസി ഐ ആദ്യമായി ഇത് ലോഞ്ച് ചെയ്തത്. ഗൂഗിൾ മാപ്പുപോലെ  കുവൈത്തിന് വേണ്ടി ഇറക്കിയ ആപ്ലിക്കേഷനാണിത്

Related News