കുവൈറ്റിൽ അന്താരാഷ്ട്ര ബ്രാൻഡുകളിൽ വിൽക്കാനുളള 10 ടൺ വ്യാജ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കസ്റ്റംസ് പിടിച്ചെടുത്തു

  • 11/01/2021

കുവൈറ്റ് സിറ്റി:അന്താരാഷ്ട്ര ബ്രാൻഡുകളിൽ കുവൈറ്റിൽ വിൽക്കാനുളള  10 ടൺ  ഇറക്കുമതി ചെയ്ത വ്യാജ ഉൽപ്പന്നങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര ബ്രാൻഡുകളിലുള്ള  ലേഡീസ് ബാഗുകൾ, വാച്ചുകൾ, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്ന പത്ത് ടണ്ണോളം വരുന്ന സാധനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കുവൈത്ത് കമ്പനിക്ക് വേണ്ടിയാണ് ഇത് ഇറക്കുമതി ചെയ്തതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ വർഷത്തെ തന്നെ ഏറ്റവും വലിയ വ്യാജ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. 10 ടൺ വ്യാജ ഉൽപന്നങ്ങൾ കണ്ടുകെട്ടുകയും, ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Related News