17000 കിലോമീറ്റര്‍, 17 മണിക്കൂര്‍...സിലിക്കണ്‍ വാലിയില്‍ നിന്നും വനിതകള്‍ മാത്രം നയിച്ച വിമാനം ബംഗളൂരുവിലെത്തി; ചരിത്ര നിമിഷം

  • 11/01/2021



ബംഗളൂരു: ആകെ 17000 കിലോമീറ്റര്‍ 17 മണിക്കൂര്‍..സിലിക്കണ്‍വാലിയില്‍ നിന്നും പെണ്‍പട നയിച്ച വിമാനം ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നു. കേരളമെന്ന് രേഖപ്പെടുത്തിയ വിമാനമാണ് ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്. മുഖ്യപൈലറ്റ് സോയാ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റന്‍ സോയയ്ക്കൊപ്പം, ക്യാപ്റ്റന്‍ പാപാഗാരി തന്‍മയി, ക്യാപ്റ്റന്‍ ആകാന്‍ഷാ സോനാവാരേ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നിവരുടെ സംഘമാണ് വിമാനം പറത്തിയത്.8000 മണിക്കൂര്‍ വിമാനം പറത്തി ശേഷി നേടിയ പൈലറ്റുമാരാണ് വിമാനം നയിച്ചത്.

വിമാനത്തില്‍ 248 യാത്രക്കാരാണ് ഉണ്ടായത്. ഇതില്‍ 238 ടിക്കറ്റുകളും ആദ്യം തന്നെ ബുക്ക് ചെയ്തവരാണ്. ഇതേവിമാനം ഇന്ന് പുരുഷജീവനക്കാരുമായി അമേരിക്കയിലേക്ക് തിരിച്ചുപറക്കും.

Related News