ഇന്തോനേഷ്യയുടെ നോവായി ശ്രീവിജയ വിമാനം; പേരിന്റെ ചരിത്രം തേടി മലയാളികൾ

  • 11/01/2021


ഇന്തോനേഷ്യയില്‍ 62 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്ന സംഭവം ലോകജനതയെ ഞെട്ടിച്ചിരിക്കുകയാണ്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737-500 വിമാനം നിമിഷങ്ങള്‍ക്കകം കടലില്‍ പതിക്കുകയായിരുന്നു. വ്യോമാപകടത്തിന് പിന്നാലെ വിമാനക്കമ്പനിയുടെ പേരിന്റെ ചരിത്രവും ആളുകള്‍ അന്വേഷിച്ചുതുടങ്ങി. ഇതില്‍ പ്രധാനമായും മലയാളികളും തമിഴരുമാണ്.

2003ലാണ് ശ്രീവിജയ വിമാനകമ്പനി തുടങ്ങുന്നത്. ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ എട്ടുമുതല്‍ 13-ാം നൂറ്റാണ്ടുവരെ ഭരിച്ചിരുന്ന രാജവംശമാണ് ശ്രീവിജയ സാമ്രാജ്യം. ഇതിന്റെ ആദരസൂചകമായാണ് വിമാനകമ്പനിക്ക് ശ്രീവിജയ എന്ന് പേരിട്ടത്.ഇന്തോനേഷ്യയിലെ ആദ്യത്തെ സുശക്തമായ ഭരണകൂടമാണ് ശ്രീവിജയ. 1400 വര്‍ഷം മുന്‍പാണ് സാമ്രാജ്യത്തിന് തുടക്കമിട്ടത്.

അന്നത്തെ കാലത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കും അറബിക്കടലിലേക്കുമുള്ള വാണിജ്യകപ്പലുകള്‍ കടന്നുപോകുന്നത് മലാക്ക കടലിടുക്കിലൂടെയാണ്. ഇതിന്റെ നിയന്ത്രണം ശ്രീവിജയ സാമ്രാജ്യത്തിനായിരുന്നു. ഇതുകൂടാതെ 600 വര്‍ഷത്തോളം ജാവ മുതല്‍ തായ്‌ലാന്‍ഡ് മുനമ്പുവരെയുള്ള മേഖലയും ഇവരുടെ കീഴിലായിരുന്നു.

Related News