വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുവൈറ്റിലെ 33400 ഓളം പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കി അധികൃതർ

  • 11/01/2021

 കോവിഡ് പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുവൈറ്റിൽ റെസിഡൻസ് കാലാവധി കഴിഞ്ഞ 33,400 ഓളം പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കി 
പബ്ലിക്ക് മാൻപവർ അതോറിറ്റി അധികൃതർ. 44,264 ലൈസൻ‌സുകൾ‌ക്ക് പുറമേ  വർ‌ക്ക് പെർ‌മിറ്റുകളുടെ ആകെ എണ്ണം‌ 91,854ൽ എത്തിയതായും അധികൃതർ അറിയിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ അല്ലെങ്കിൽ‌ ഒരു വർഷം മുഴുവൻ‌ കാലഹരണപ്പെട്ട 30,700 ഫയലുകൾ‌ നീക്കം ചെയ്‌തതായും അധികൃതർ വ്യക്തമാക്കി.  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിലെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ അസിൽ അൽ മെസിദ് ആണ് ഇക്കാര്യം അറിയിച്ചത്. പിഎഎം ഒരു പുതിയ ഓട്ടോമേറ്റഡ് സിസ്റ്റം ആരംഭിച്ചിട്ടുണ്ടെന്നും, ഇത് ഒരു വലിയ വിഭാഗം ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുകയും അവരുടെ നടപടിക്രമങ്ങൾ  സുഗമമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News